ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

ഓട്ടോറിക്ഷയിലെത്തിയ സുനിൽകുമാർ പ്രിയയെ ഇടിച്ചു വീഴ്ത്തിയശേഷം പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു
husband arrested for trying to kill wife by pouring petrol

ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Updated on

കണ്ണൂർ: കണ്ണൂരിൽ ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മാവിലായി സ്വദേശി സുനിൽ കുമാറാണ് അറസ്റ്റിലായത്.

ഭാര്യ പ്രിയയെ ആണ് സുനിൽകുമാർ ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ഓട്ടോറിക്ഷയിലെത്തിയ സുനിൽകുമാർ പ്രിയയെ ഇടിച്ചു വീഴ്ത്തിയശേഷം പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു.

ഗ്യാസ് ലൈറ്റർ കത്താത്തതിനാൽ പ്രിയ രക്ഷപെടുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് സുനിലും ഭാര്യയും ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ എളയാവൂരിൽ പ്രിയയുടെ വീടിന് സമീപത്തു വച്ചായിരുന്നു സുനിൽ കുമാറിന്‍റെ ആക്രമണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com