

ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ, കൊലപാതകം മകളുടെ മുന്നിൽ
കൊല്ലം: ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. കൊല്ലം കരിക്കോട് അപ്പോളോ നഗറിലെ കവിത (46) ആണ് വീട്ടിനുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. ഭർത്താവ് മധുസൂദനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിൽ എടുത്തു. മകൾ നൊക്കി നിൽക്കെയായിരുന്നു കൊലപാതകം.
ഇന്നലെ രാത്രി രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവസമയത്ത് വീട്ടിൽ ഇവരുടെ മകളുണ്ടായിരുന്നു. കൊലപാതകം കണ്ട മകളാണ് ഭയപ്പാടോടെ അയൽക്കാരെ വിവരം അറിയിച്ചത്. അയൽക്കാർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു.
കശുവണ്ടി വ്യാപാരവുമായി ബന്ധപ്പെട്ട ഇടനിലക്കാരനാണ് മധുസൂദനൻ പിള്ള. ഇയാൾ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നതു പതിവാണ്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. മധുസൂദനൻ പിള്ളയെ ചോദ്യം ചെയ്തു വരികയാണ്. താൻ വിഷാദരോഗത്തിനു ചികിത്സയിലാണെന്ന് മധുസൂദനൻ മൊഴി നൽകി.