''സിപിഎമ്മിന് ഇസ്ലാം വിരുദ്ധത'', കാന്തപുരത്തിന്‍റെ പ്രസ്താവനയെ പിന്തുണച്ച് ഹുസൈൻ മടവൂർ

അവിഹിത ബന്ധങ്ങളാണ് സമൂഹത്തിലെ പല പ്രശ്നങ്ങൾക്കും കാരണമെന്ന് ഹുസൈൻ മടവൂർ
Hussain Madavoor supports Kanthapuram's statement; CPM is showing anti-Islamism
ഹുസൈൻ മടവൂർ
Updated on

മലപ്പുറം: പൊതു ഇടങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു വ്യായാമം ചെയ്യരുതെന്ന കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ പ്രസ്താവനയെ പിന്തുണച്ച് ഹുസൈൻ മടവൂർ.

കാന്തപുരം സംസാരിച്ചത് മത വിഷയമാണെന്നും, രാഷ്ട്രീയ പാർട്ടികൾ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നു ഹുസൈൻ വ്യക്തമാക്കി. സിപിഎം ഈ വിഷയത്തിൽ ഇടപെടുന്നത് ഇസ്ലാം മത വിരുദ്ധതയാണെന്നും ഹുസൈൻ മടവൂർ.

അവിഹിത ബന്ധങ്ങളാണ് സമൂഹത്തിലെ പല പ്രശ്നങ്ങൾക്കും കാരണമെന്ന് ഹുസൈൻ മടവൂർ പറഞ്ഞു. അത് ഇല്ലാതാക്കാനാണ് മതം നിയന്ത്രണം കൊണ്ടുവന്നതെന്നും വിശദീകരണം.

ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് വേണ്ടത്. പൊതു ഇടങ്ങളിൽ അന്യ പുരുഷനുമൊത്ത് ഇടപഴകുന്നതിലാണ് വിലക്ക്. പൊതു സ്ഥാനങ്ങളോ പദവികളോ വഹിക്കുന്നതിൽ അല്ല. വിഷയം ജുമുഅ കുത്തുബയിൽ അടക്കം മത വേദികളിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com