ഭൂമി രജിസ്ട്രേഷൻ: മുദ്ര വില, രജിസ്ട്രേഷന്‍ ഫീസ് ഇളവ്

ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കു വീട് നിര്‍മിക്കുന്നതിനായി ലഭ്യമാകുന്ന ഭൂമിക്കാണ് ഇളവ് ബാധകമാകുക
Land registration fee discount

ഭൂമി രജിസ്ട്രേഷൻ: മുദ്ര വില, രജിസ്ട്രേഷന്‍ ഫീസ് ഇളവ്

Freepik
Updated on

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കു വീട് നിര്‍മിക്കുന്നതിനായി ലഭ്യമാകുന്ന ഭൂമിയുടെ രജിസ്ട്രേഷന് ആവശ്യമായ മുദ്ര വില, രജിസ്ട്രേഷന്‍ ഫീസ് എന്നിവയില്‍ ഇളവ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഭൂമി ദാനമായോ വിലയ്ക്കു വാങ്ങിയോ ധനനിശ്ചയം മുഖേനയോ മറ്റ് ഏതു വിധേനയോ ലഭിക്കുന്നതായാലും ഇളവ് അനുവദിക്കും. ഭൂമി സ്വീകരിക്കുന്നയാൾ ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താവാണെന്നും ഭൂമി ലൈഫ് പദ്ധതി പ്രകാരം വീട് നിർമിക്കാൻ വേണ്ടിയുള്ളതാണെന്നും ജില്ലാ കലക്റ്ററോ കലക്റ്റർ അധികാരപ്പെടുത്തുന്ന തഹസിൽദാറിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥനോ നൽകുന്ന സാക്ഷ്യപത്രം കൂടി രജിസ്ട്രേഷൻ രേഖകളോടൊപ്പം ഹാജരാക്കണം. ഉത്തരവ് തീയതി മുതൽ രണ്ടു വർഷ കാലയളവിലേക്കാണ് ഇളവ് അനുവദിക്കുക.

പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്കു പകരം മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ പത്തനംതിട്ട ചിറ്റാര്‍ വില്ലെജില്‍ 12.31 ആര്‍ സ്ഥലത്ത് 9 പേര്‍ക്ക് നിര്‍മിച്ച വീടുകള്‍ കൈമാറ്റം ചെയ്യാനുള്ള ആധാരം രജിസ്ട്രേഷന് ആവശ്യമായ മുദ്ര വിലയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കാനും തീരുമാനിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com