ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എക്സൈസ് നോട്ടീസ്

വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ ശേഖരിച്ച ശേഷമാണ് എക്സൈസിന്‍റെ നടപടി.
Hybrid cannabis case: Excise sends notice to Shine Tom Chacko and Sreenath Bhasi

ഷൈൻ ടോം ചാക്കോ ശ്രീനാഥ് ഭാസി

Updated on

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്സൈസ്. 27നു ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇരുവർക്കും ലഭിച്ച നിർദേശം. വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ ശേഖരിച്ച ശേഷമാണ് എക്സൈസിന്‍റെ നടപടി.

ഏപ്രിൽ ഒന്നിനായിരുന്നു ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമയെ എക്സൈസ് പിടികൂടുന്നത്. നടൻമാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയിരുന്ന വിവരം തസ്ലിമ എക്സൈസിന് മൊഴി നൽകിയിരുന്നു.

ഇവരില്‍ നിന്ന് താന്‍ കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും കേസ് വ്യാജവും കെട്ടിച്ചമച്ചതാണെന്നും ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ തസ്ലിമയെ അറിയാമെന്ന് ഷൈൻ ടോം ചാക്കോ മൊഴി നൽകിയിട്ടുണ്ട്. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.‌

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com