
തിരുവനന്തപുരം: അമ്മയും അനുജനും കാമുകിയുമില്ലാതെ തനിക്കോ, താനില്ലാതെ അവര്‍ക്കോ ജീവിക്കാന്‍ കഴിയില്ലെന്ന് വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ വ്യക്തമാക്കി. കടം വലിയ തോതിൽ കൂടിയതോടെ കുടുംബത്തോടെപ്പം ജീവനൊടുക്കാൻ ആദ്യം തീരുമാനിക്കുകയിരുന്നു.
എന്നാൽ ഇത് നടക്കാതെ വന്നതോടെയാണ് മറ്റുളളവരെ കൊലപ്പെടുത്തി താനും മരിക്കാൻ തീരുമാനിക്കുയായിരുന്നുവെന്നാണ് പൂജപ്പുര ജയിലിലെ ഉദ്യോഗസ്ഥരോട് അഫാൻ നൽകിയ മൊഴി. ആദ്യം അമ്മയെ കൊലപ്പെടുത്തി. അമ്മ മരിച്ചുവെന്നാണ് കരുതിയത്. ഇതോടെ മറ്റുള്ളവരെ കൊല്ലുകയായിരുന്നു,
ആദ്യം അമ്മയെ കൊലപ്പെടുത്തി. അമ്മ മരിച്ചുവെന്നാണ് കരുതിയത്. ഇതോടെ മറ്റുള്ളവരെ കൊല്ലുകയായിരുന്നു. കടത്തിന്‍റെ പേരില്‍ പിതാവിന്‍റെ അമ്മയും സഹോദരനും ഭാര്യയും പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഇത് ജീവിതം ദുസ്സഹമാക്കിയെന്നും അഫാന്‍ കൂട്ടിച്ചേര്‍ത്തു.
അമ്മ മരിച്ചില്ലെന്നും ജീവനോടെയുണ്ടെന്ന് രണ്ട് ദിവസം മുന്‍പാണ് താന്‍ അറിഞ്ഞതെന്നും അഫാന്‍ അവകാശപ്പെടുന്നു. അമ്മ മരിക്കാത്തതില്‍ സങ്കടമുണ്ടെന്നും അമ്മയ്ക്കും മരിക്കാനാണ് ഇഷ്ടമെന്നും താനും മരിക്കുമെന്നും അഫാന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.