ആ കേസുമായി എനിക്ക് യാതൊരു ബന്ധമില്ല: ലൈംഗിക ആരോപണ കേസിൽ വെളിപ്പെടുത്തലുമായി ഗൗരി ഉണ്ണിമായ

സീരിയല്‍ ചിത്രീകരണത്തിനിടെ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
I have nothing to do with that case: Gauri Unnimaya reveals in sexual assault case
ഗൗരി ഉണ്ണിമായ
Updated on

ഉപ്പുമുളകു സീരിയലിലെ നടന്മാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ എന്നിവർക്കെ‌തിരെ കഴിഞ്ഞ ദിവസമാണ് ലൈംഗികാതിക്രമ പരാതിയിൽ ഇവർക്കെതിരെ പൊലീസ് കേസെടുത്തത്.

എന്നാൽ നടന്മാർക്കെതിരെ പരാതി നൽകിയത് ഈ സീരിയലിൽ തന്നെ അഭിനയിക്കുന്ന ഗൗരി ഉണ്ണിമായ ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെ ഗൗരി ഉണ്ണിമായ നേരിട്ട് സോഷ്യൽ മീഡിയയിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ്.

ആ കേസുമായി എനിക്ക് യാതൊരു ബന്ധമില്ലെന്നും ഒരു യാത്ര പോയതുകൊണ്ടാണ് കഴിഞ്ഞ കുറച്ച് എപ്പിസോഡുകളില്‍ കാണാതിരുന്നതെന്നും ഗൗരി വ്യക്തമാക്കി. ഷിംലയ്ക്കു പോയി തിരിച്ചു വന്നതേയുള്ളൂ.

വന്ന ഉടനെ ഞാൻ സീരിയലിൽ റിജോയിൻ ചെയതുവെന്നും. 24 വരെയുള്ള എപ്പിസോഡുകളിൽ താന്‍ ഭാഗവുമാണെന്നും നടി പറഞ്ഞു. ഈ വാര്‍ത്തകളില്‍ പറയുന്ന നടി താനല്ലെന്നും അനാവശ്യ വിവാദങ്ങള്‍ പറഞ്ഞു പരത്തരുതെന്നും നടി ആവശ്യപ്പെട്ടു.

ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ ഇൻഫോപാര്‍ക്ക് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. ഒരാള്‍ നടിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

സീരിയല്‍ ചിത്രീകരണത്തിനിടെ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ കൊച്ചി തൃക്കാക്കര പൊലീസിന് കേസ് കൈമാറിയിട്ടുണ്ട്. നേരത്തെ ഹേമ കമ്മിറ്റിക്ക് മുമ്പാകെ താരം മൊഴി നല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ നടൻമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com