
പ്രതി സുകാന്ത്
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ കൂടുതൽ തെളിവുകൾ പുറത്ത്. പെൺകുട്ടി സുകാന്തിന് പലപ്പോഴായി മൂന്ന് ലക്ഷം രൂപയോളം നൽകിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
പ്രതി സുകാന്തിനെ കണ്ടെത്തിയാൽ മാത്രമേ കൂടുതൽ തെളിവുകൾ ലഭിക്കുകയുളളുവെന്ന് തിരുവനന്തപുരം ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു.
പെൺകുട്ടി മാനസിക ശാരീരിക പീഡനത്തിനിരയായിട്ടുണ്ടെന്ന കുടുംബത്തിന്‍റെ ആരോപണം ശരിവയ്ക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
അപകടത്തിൽ പെൺകുട്ടിയുടെ ഫോൺ തകർന്നതിനാൽ വിവരങ്ങൾ എടുക്കാൻ സാധിച്ചിട്ടില്ല. എന്നാൽ സുകാന്തും കുടുംബവും ഇപ്പോഴും ഒളിവിൽ തന്നെയാണ്. ഇവർ രാജ്യം വിടാതെയിരിക്കാൻ ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.