ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

സുകാന്തിന്‍റെ ലൈംഗികശേഷി പരിശോധിക്കും.
IB officer's death; Court remands accused Sukant Suresh in police custody

പ്രതി സുകാന്ത്

Updated on

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷിനെ കോടതി വ്യാഴാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എത്തിച്ച് അന്വേഷണം നടത്തുന്നതിനു വേണ്ടിയാണ് കസ്റ്റഡിയിൽ വിട്ടത്.

ഒപ്പം സുകാന്തിന്‍റെ ലൈംഗികശേഷിയും പരിശോധിക്കും. ഹൈക്കോടതി മുൻകൂർ ജാമ്യം തളളിയതിനെ തുടർന്നാണ് ഒളിവിലായിരുന്ന സുകാന്ത് കീഴടങ്ങിയത്.

തുടർന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com