
പ്രതി സുകാന്ത്
കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്തുമായി പേട്ട പൊലീസ് കൊച്ചിയിലെത്തി. നെടുമ്പാശേരിയിൽ സുകാന്തിന്‍റെ ഫ്ലാറ്റിലെത്തി തെളിവെടുപ്പ് നടത്തും. ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിൽ സുകാന്തുമായി എത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
സുകാന്തും പെൺകുട്ടിയും തമ്മിൽ പരസ്പര സമ്മതത്തോടെയുളള ബന്ധമാണെന്ന് ചോദ്യം ചെയ്യലിൽ സുകാന്ത് പൊലീസിനോട് പറഞ്ഞു. യുവതിയുമായി പലപ്പോഴായി പിണങ്ങാറുണ്ടെന്നും പിന്നീട് സൗഹൃദത്തിലാകുമെന്നും സുകാന്ത് മൊഴി നൽകി.
യുവതി ആത്മഹത്യ ചെയ്ത ദിവസവും വഴക്കിട്ടിരുന്നു. എന്നാൽ, ആത്മഹത്യ ചെയ്യേണ്ട സാഹചര്യം എന്താണെന്ന് അറിയില്ലെന്നുമാണ് സുകാന്തിന്‍റെ മൊഴി.