ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്ക് നേരെ കരിങ്കൊടി പ്രതിഷേധം; ഗൺമാന് പരുക്ക്

ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം
ic balakrishnan mla gunman was beaten
ഐസി ബാലകൃഷ്ണൻ എംഎൽഎക്ക് നേരെ കരിങ്കൊടി പ്രതിഷേധം; ഗൺമാന് പരുക്ക്
Updated on

വയനാട്: ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ഗൺമാന് മർദനമേറ്റു. ഗൺമാനായ സുദർശനാണ് സുൽത്താൻ ബത്തേരിയിൽ വച്ച് മർദനമേറ്റത്. ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സംഭവത്തിൽ പരുക്കേറ്റ ഗൺമാനെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എംഎൽഎയെ ആക്രമിക്കുന്നത് തടയുന്നതിനിടെയായിരുന്നു ഗൺമാന് മർദനമേറ്റത്. വയനാട്ടിലെ ചുള്ളിയോട് പ്രദേശത്ത് നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഐസി ബാലകൃഷ്ണൻ എംഎൽഎ.

ഇതിനിടെ ഒരു വിഭാഗം സിപിഎം പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുകയും പിന്നാലെ ആക്രമിക്കുകയായിരുന്നുവെന്നാണ് എംഎൽഎയുടെ ആരോപണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com