
കോഴിക്കോട് മെഡിക്കൽ കോളെജിലെ ഐസിയു പീഡനക്കേസ്; പ്രതിയെ പിരിച്ചു വിട്ടു
കോഴിക്കോട്: മെഡിക്കൽ കോളെജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസിലെ പ്രതിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. പ്രതിയുടെ ഭാഗത്ത് തെറ്റുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പിരിച്ചു വിടൽ.
മെഡിക്കൽ കോളെജിലെ ഭരണനിർവഹണവിഭാഗം പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള ശുപാർശ ഉത്തരവ് പ്രിൻസിപ്പലിന് കൈമാറുകയും ഇതിൽ പ്രിൻസിപ്പൽ തീരുമാനമെടുത്ത് ഒപ്പിടുകയുമായിരുന്നു. പിരിച്ചുവിട്ട നടപടിയിൽ സംതൃപ്തി ഉണ്ടെന്ന് അതിജീവിത പറഞ്ഞു.
2023 മാർച്ച് 18-നാണ് തൈറോയ്ഡ് ശസ്ത്രക്രിയകഴിഞ്ഞ് മെഡിക്കൽ കോളെജ് ഐസിയുവിൽ അബോധവസ്ഥയിലുളള യുവതിയെ അറ്റൻഡറായ പ്രതി പീഡിപ്പിച്ചത്.