18.5 അടി ഉയരത്തിൽ ആദിപരാശക്തി; പൗർണമിക്കാവിലേക്ക് ജയ്പുരിൽ നിന്ന് വിഗ്രഹം

15 ദിവസത്തെ യാത്രയ്ക്കൊടുവിൽ വെങ്ങാനൂരിലെ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിലെത്തും
18.5 അടി ഉയരത്തിൽ ആദിപരാശക്തി വിഗ്രഹം
18.5 അടി ഉയരത്തിൽ ആദിപരാശക്തി വിഗ്രഹം

ബാലരമപുരം: തിരുവനന്തപുരം വെങ്ങാനൂരിലെ പ്രശസ്തമായ വെങ്ങാനൂർ പൗർണമിക്കാവിൽ പ്രതിഷ്ഠയ്ക്ക് രാജസ്ഥാനിൽ തയാറാക്കിയ മാർബിൾ വിഗ്രഹങ്ങൾ. ജയ്പുരിലെ ശിൽപ്പി മുകേഷ് ഭരദ്വാജാണ് മാർബിൾ ശിലയിൽ ആദിപരാശക്തി, രാജമാതംഗി, ദുർഗാദേവി വിഗ്രഹങ്ങൾ തയാറാക്കിയത്. നിർമാണം പൂർത്തീകരിച്ച വിഗ്രഹങ്ങൾ ഇന്നു ജയ്പുരിൽ നിന്നു മൂന്നു ട്രെയ്‌ലറുകളിലായി തിരിക്കും. 15 ദിവസത്തെ യാത്രയ്ക്കൊടുവിൽ വെങ്ങാനൂരിലെ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിലെത്തും.

18.5 അടിഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്തതാണ് ആദി പരാശക്തിയുടെ വിഗ്രഹം. പീഠം കൂടിയാകുമ്പോൾ 23 അടി ഉയരം. രാജ്യത്തു തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹമാണിത്.

ഭയിൻസ്‌ലാനയിൽ നിന്നെടുത്ത 30 അടി ഉയരവും 20 അടി കനവും 40-50 ടൺ ഭാരവുമുള്ള മാർബിൾ ശിലയിലാണ് ആദിപരാശക്തി രൂപം കൊത്തിയെടുത്തത്. വിഗ്രഹ നിർമാണം പൂർത്തീകരിക്കാൻ രണ്ടു വർഷമെടുത്തു.

കൊത്തുപണികൾ പൂർത്തിയായ വിഗ്രഹങ്ങളുടെ യാത്രാനുമതി പൂജകൾ ജയ്പുരിലെ കാളിമാതാ ക്ഷേത്രത്തിൽ ഇന്നലെ ആരംഭിച്ചു. വിഗ്രഹങ്ങൾ പൗർണ്ണമിക്കാവിൽ എത്തുമ്പോൾ ‌മാർബിളിന്‍റെ വിലയടക്കം ആറ് കോടിയോളം രൂപയാണു ചെലവ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com