ഇടുക്കിയിൽ വീണ്ടും ചക്കക്കൊമ്പന്‍റെ വിളയാട്ടം; തൊഴിലാളികളുടെ വാഹനം തകർത്തു

ആന ജീപ്പിനെ ആക്രമിക്കാൻ വരുന്നതു കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. ജീപ്പിന്‍റെ മുൻവശം ആന തകർത്തു
ഇടുക്കിയിൽ വീണ്ടും ചക്കക്കൊമ്പന്‍റെ വിളയാട്ടം; തൊഴിലാളികളുടെ വാഹനം തകർത്തു
Updated on

ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നകനാൽ 80 ഏക്കറിൽ തൊഴിലാളികളുടെ വാഹനം ചക്കകൊമ്പൻ എന്ന കാട്ടാന തകർത്തു. രാവിലെ 8 മണിയോടെയാണ് തൊഴിലാളികളുടെ ജീപ്പിനു നേരെ ചക്കകൊമ്പൻ ആക്രമിക്കുന്നത്. തൊഴിലാളികളെ തോട്ടത്തിൽ ഇറക്കി മടങ്ങിയ വാഹനത്തിനു നേരെയാണ് അക്രമണം ഉണ്ടായത്.

ആന ജീപ്പിനെ ആക്രമിക്കാൻ വരുന്നതു കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. ജീപ്പിന്‍റെ മുൻവശം ആന തകർത്തു. ഒരു ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്. കൊല്ലം അച്ഛൻകോവിലിലും ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com