വീടിന് തീയിട്ട് മകനെയും കുടുംബത്തെയും കൊന്ന സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി

ഒക്റ്റോബർ 30 ന് പ്രതിക്ക് ശിക്ഷ വിധിക്കും
idukki father killed son and family court found the accused guilty

കൊല്ലപ്പെട്ട അബ്ദുൾ ഫൈസലും കുടുംബവും | പ്രതി ഹമീദ്

Updated on

തൊടുപുഴ: ഇടുക്കി ചീനക്കുഴിയിൽ വീടിന് തീയിട്ട് മകനെയും മരുമകളെയും കൊച്ചുമക്കളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. ചീനിക്കുഴി ആലിയക്കുന്നേൽ ഹമീദി(83) കുറ്റക്കാരനാണെന്ന് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയാണ് വിധിച്ചത്. ഒക്റ്റോബർ 30 ന് പ്രതിക്ക് ശിക്ഷ വിധിക്കും.

2022 ലാണ് സ്വത്തു തർക്കത്തിന്‍റെ പേരിലാണ് ഹമീദ് മകനെയും കുടുംബത്തേയും തീകൊളുത്തി കൊലപ്പെടുത്തിയത്. ഹമീദിന്‍റെ മകൻ അബ്ദുൾ ഫൈസൽ (45), മകന്‍റെ ഭാര്യ ഷീബ, മക്കളായ മെഹർ (16), അഫ്സാന (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ഫൈസലിന് ഇഷ്ടദാനം നൽകിയ ഭൂമിയും വീടും തിരികെ വേണമെന്നായിരുന്ന ഹമീദിന്‍റെ ആവശ്യം. ഇതേ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com