idukki kundala dam shutters to be open tomorrow
കുണ്ടള ഡാംfacebook

ഇടുക്കി കുണ്ടള ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുന്നു; ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് 30 മുതല്‍ 70 സെന്‍റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യത
Published on

ഇടുക്കി: ശക്തമായ മഴയ്ക്കു മുന്നറിയിപ്പും ഓറഞ്ച് അലർ‌ട്ടും നിലനിൽക്കുന്നതിനാൽ നാളെ ( ഓഗസ്റ്റ് 14) കുണ്ടള ഡാമിലെ 2 ഷട്ടറുകള്‍ രാവിലെ 11 ന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഡാമിന്‍റെ ഷട്ടര്‍ 50 സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കും. ഇതേതുടര്‍ന്ന് കുണ്ടളയാറിലെ നിലവിലെ ജലനിരപ്പ് 30 മുതല്‍ 70 സെന്‍റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കലക്ടര്‍ മുന്നറിയിപ്പില്‍ പറഞ്ഞു. കുണ്ടളയാറിലെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ജില്ലയില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ടും വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ പരക്കെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

logo
Metro Vaartha
www.metrovaartha.com