
ഇടുക്കി: നേര്യയമംഗലം (idukki) വില്ലന്‍ചിറയക്ക് സമീപം കെഎസ്ആർടിസി (KSRTC) ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. 30 യാത്രക്കാരുണ്ടായിരുന്ന ബസിലെ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് (accident) കാരണം എന്നാണ് പ്രാഥമിക നിഗമനം.
സാരമായി പരിക്കേറ്റ ഡ്രൈവറേയും കണ്ടക്‌ടറേയും നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചില യാത്രക്കാർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടം സമ്പന്ധിച്ച് പൊലീസം അന്വേഷണം ആരംഭിച്ചു.