ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ട് 2 പേർ മരിച്ചു, 15 പേർക്ക് പരുക്ക്

തമിഴ്നാട്ടിനുള്ള വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
Idukki tourist van accident 2 death
Idukki tourist van accident 2 death
Updated on

ഇടുക്കി: രാജാക്കാട് കുത്തുങ്കലിൽ വിനോദസഞ്ചാരികളുടെ വാന്‍ മറഞ്ഞ് അപകടം. ഒരു കുട്ടിയുൾപ്പടെ 2 പേർ മരിച്ചു. തമിഴിനാട് സ്വദേശി റെജീന (35), സന (7) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 15 ഓളം പേർക്ക് പരുക്കുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഇവരിൽ 2 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ശനിയാഴ്ച രാവിലെ 9 മണിയേടെയാണ് അപകടമുണ്ടാവുന്നത്. തമിഴ്നാട്ടിനുള്ള വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ശിവഗംഗയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനം അതിവേഗത്തിലായിരുന്നു എന്നാണ് നാട്ടുക്കർ പറയുന്നത്. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com