എൻഡിഎ വന്നാൽ കാര്യം നടക്കും ഇല്ലെങ്കിൽ നടന്നു മടുക്കും; അഡ്വ.പ്രതീഷ് പ്രഭ

ജില്ലയിലെ ഭൂപ്രശനങ്ങൾ പരിഹരിക്കാൻ ഇരു മുന്നണികൾക്കും ഇതുവരെ സാധിച്ചിട്ടില്ല
എൻഡിഎ വന്നാൽ കാര്യം നടക്കും ഇല്ലെങ്കിൽ നടന്നു മടുക്കും; അഡ്വ.പ്രതീഷ് പ്രഭ

കോതമംഗലം: എൻഡിഎ ഇടുക്കിയിൽ വിജയിച്ചാൽ ഇടുക്കിയിലെ ജനങ്ങളുടെ കാര്യങ്ങൾ നടത്തിത്തരും എന്നും മറിച്ചാണെങ്കിൽ ഇനിയും ഇടുക്കിക്കാർ കാര്യം നടക്കാൻ നടന്നു മടുക്കുമെന്നും ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് പ്രതീഷ് പ്രഭ. ചിന്നക്കനാൽ പഞ്ചായത്തിലെ മുട്ടുകാടിൽ എൻ ഡി എ സ്ഥാനാർഥി അഡ്വക്കേറ്റ് സംഗീത വിശ്വനാഥന്റെ സ്ഥാനാർത്ഥി പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഭൂപ്രശനങ്ങൾ പരിഹരിക്കാൻ ഇരു മുന്നണികൾക്കും ഇതുവരെ സാധിച്ചിട്ടില്ല.

കേന്ദ്രം വന നിയമം ഭേദഗതി ചെയ്തിട്ടും അത് പ്രയോജനപ്പെടുത്താനും രണ്ടു കൂട്ടരും ശ്രമിക്കുന്നില്ല. എൻ ഡി എ സ്ഥാനാർത്ഥി വിജയിച്ചാൽ കേന്ദ്ര നിയമം പ്രയോജനപ്പെടുത്തി ഇടുക്കി ജില്ലയിലെ ഭൂപ്രശനങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണും എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ദേവികുളം മണ്ഡലം പ്രസിഡന്റ് വി ആർ അളഗരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ജില്ലാ സെൽ കോഡിനേറ്റർ സോജൻ ജോസഫ് മണ്ഡലം വൈസ് പ്രസിഡണ്ട് പി എ ജോഷി , ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് തോപ്പിൽ ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടക്കല്ലേൽ ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പാർത്ഥേശൻ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com