തിരുവനന്തപുരം: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തിരിമറി കേസിൽ പ്രതിയായ ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ റദ്ദാക്കി. കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് 360 ദിവസത്തെ സസ്പെൻഷൻ പിൻവലിച്ചത്. പൊലീസ് ട്രെയ്‌നിങ് ഐജിയായാണ് പുനർനിയമനം. അന്വേഷണം അവസാനിച്ച സാഹചര്യത്തിൽ തിരിച്ചെടുക്കാമെന്ന് സസ്പെൻഷൻ റിവ്യൂ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. പരാതിക്കാരിൽ നിന്ന് മോൻസൻ തട്ടിയെടുത്ത മുഴുവൻ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം.
മുൻ ഡിഐജി എസ് സുരേന്ദ്രൻ,ഐജി ലക്ഷ്മണ എന്നിവരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രമെങ്കിലും ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് കോടതിയെ അറിയിച്ചത്. കൂടാതെ, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന് ടാക്സസ്, സ്റ്റോര്‍ പര്‍ച്ചേസ്, പ്ലാനിങ് ആന്‍റ് ഇക്കണോമിക് അഫയേഴ്സ് (ആര്‍കെഐ) വകുപ്പുകളുടെ പൂര്‍ണ ചുമതല കൂടി നല്‍കി ഉത്തരവായി. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്‍റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ചുമതലയും അദ്ദേഹം വഹിക്കും