കമ്മ്യൂണിക്കേഷൻ / ഐ.ടി മേഖലയിൽ വിപ്ലവകരമായി വിജ്ഞാനം പകരാൻ ഐ.ഐ.എം.സിയും- ഐ.ഐ.ഐ.ടിയും ഒന്നിക്കുന്നു

ഐഐഎംസിയുടെ കോട്ടയം പാമ്പാടിയിലുള്ള കാമ്പസിലാണ് ചടങ്ങ്.
ഐ.ഐ.എം.എസും - ഐ.ഐ.ഐ.ടിയും ഒന്നിക്കുന്നു
IIMC, Kottayam

#ബിനീഷ് മള്ളൂശേരി

കോട്ടയം: ആശയവിനിമയവും വിവരസാങ്കേതികവിദ്യയും കോർത്തിണക്കി വിദ്യാർഥികളിൽ വിജ്ഞാനത്തിൻ്റെ പാത തെളിയ്ക്കാൻ കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള ഐ.ഐ.എം.എസിയും (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ), ഐ.ഐ.ഐ.ടിയും(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി) ഒന്നിക്കുന്നു. ഇവർ അക്കാദിമിക രംഗത്ത് സഹകരിച്ച് പ്രവർത്തിക്കുവാൻ ധാരണ.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ കോട്ടയത്തെ പാമ്പാടി 8-ാം മൈലിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനും, പാലായിലെ വലവൂരിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുമാണ് അക്കാദമിക് രംഗത്ത് സഹകരിച്ച് പ്രവർത്തിക്കുക. ഇത് സംബന്ധിച്ച ധാരണാപത്രം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ഡയറക്റ്റർ ജനറൽ ഡോ. അനുപമ ഭട്നഗറും,  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി റെജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണനും വെള്ളിയാഴ്ച ഒപ്പുവയ്ക്കും. ഐഐഐടി ഡയറക്റ്റർ ഡോ. രാജീവ് ധരാസ്‌ക്കർ, കോട്ടയം  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ റീജിയണൽ ഡയറക്റ്റർ പ്രൊഫ. ഡോ. എസ്. അനിൽകുമാർ വടവാതൂർ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും. ഐഐഎംസിയുടെ കോട്ടയം പാമ്പാടിയിലുള്ള കാമ്പസിലാണ് ചടങ്ങ്.

മാധ്യമ പ്രവർത്തന രംഗത്ത് ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായ നിർമിത ബുദ്ധി, സൈബർ സെക്യൂരിറ്റി, സെർച്ച് എഞ്ചിൻ ഒപ്ടിമൈസേഷൻ, വെബ്സൈറ്റ് നിർമാണം, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിൽ ഐഐഐടി, ഐഐഎംസി സർവകലാശാലയ്ക്ക് അക്കാദമിക് സഹായം നൽകും. ഒപ്പം ആശയവിനിമയം, പബ്ലിക് റിലേഷൻസ് , ക്രൈസിസ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ ഐഐഐഎംസി നേടിയ മികവ് ഐഐഐടിക്കും പ്രയോജനപ്പെടുത്തും. ഒരേ മേഖലയിൽ ഉൾപ്പെടുത്താനും പ്രയോജനപ്പെടുത്താനും സാധിക്കുന്ന നിരവധി അവസരങ്ങൾ കേന്ദ്ര സർക്കാരിൻ്റെ 2സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ഇതിലൂടെ ലഭിക്കും എന്നതാണ് ഈ സഹകരണ പ്രവർത്തനത്തിലൂടെയുള്ള നേട്ടം എന്ന് പറയാം.

വിജ്ഞാനപ്രദമായ ഒരു അക്കാദമിക് സഹകരണം:

കേന്ദ്ര വാർത്താവിനിമയ മന്ത്രി കാര്യാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ. ഇന്ത്യയിൽ 5 ഭാഗത്തായാണ് കാമ്പസുകളുള്ളത്. അതിൽ ദക്ഷിണേന്ത്യയിൽ പ്രവർത്തിക്കുന്ന ഒരേയൊരു കാമ്പസാണ് കേരളത്തിൽ കോട്ടയത്ത് പാമ്പാടിയിൽ ഉള്ളത്. കേരളത്തിൽ പ്രവർത്തിക്കുന്ന ഒരേയൊരു ഐ.ഐ.ഐറ്റിയാണ് പാലായിൽ പ്രവർത്തിക്കുന്നത്. പബ്ലിക് റിലേഷൻസ്, ക്രൈസിസ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങൾ അവരുടേയും പാഠ്യപദ്ധതിയിലുണ്ട്. അപ്പോൾ ഐഐഐഎംസി അധ്യാപകർ അവർക്ക് ക്ലാസുകൾ നൽകും. ജേണലിസം ഐ.ടി മേഖലയിലേക്ക് കടക്കുന്ന ഈ സാഹചര്യത്തിൽ സൈബർ സെക്യൂരിറ്റി, വെബ്സൈറ്റ് നിർമാണം അടക്കം വിവിധ ഐ.ടി അറിവുകൾ ഐ.ഐ.ഐ.റ്റി അധ്യാപകർ പങ്കിടും. കൂടാതെ ശിൽപശാലകളും സെമിനാറുകളും ചർച്ചകളും പഠനങ്ങളും സഹകരണ അടിസ്ഥാനത്തിൽ നടക്കും. വിദ്യാർഥികൾക്ക് അറിവ് പകരുന്നതിനുള്ള ഒരു അക്കാദമിക് സഹകരണമാണ് രണ്ടു കേന്ദ്ര സ്ഥാപനങ്ങൾ ഇതിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത്.

- പ്രൊഫ. ഡോ. എസ്. അനിൽകുമാർ വടവാതൂർ

റീജിയണൽ ഡയറക്റ്റർ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, കോട്ടയം

Trending

No stories found.

Latest News

No stories found.