അനധികൃത മദ്യവിൽപ്പന: ഒമ്പത് ലിറ്റർ മദ്യവുമായി ആലുവയിൽ ഒരാൾ പിടിയിൽ

സമാനമായ കേസിൽ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്
അനധികൃത മദ്യവിൽപ്പന: ഒമ്പത് ലിറ്റർ മദ്യവുമായി ആലുവയിൽ ഒരാൾ പിടിയിൽ
Updated on

ആലുവ : ഒമ്പത് ലിറ്റർ മദ്യവുമായി ആലുവയിൽ ഒരാൾ പിടിയിൽ. കുട്ടമശേരി തോട്ടു മുഖം ഓവുങ്ങൽ പറമ്പിൽ പ്രകാശി (കാശി ) നെയാണ് ആലുവ പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് പതിനെട്ട് അരലിറ്റർ കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കണ്ടെടുത്തു.

മോട്ടോർ സൈക്കിളിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. പോലീസിന്‍റെ പ്രത്യേക പരിശോധനയിലാണ് പിടിയിലാകുന്നത്. സമാനമായ കേസിൽ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, എസ്.ഐ ജി. അനൂപ് സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com