തൃശൂരിൽ കോഴിഫാമിന്‍റെ മറയിൽ വൻ വ്യാജമദ്യനിർമാണം; ബിജെപി മുൻ പഞ്ചായത്ത് അംഗം അറസ്റ്റിൽ

15,000 കുപ്പി വ്യാജ വിദേശമദ്യവും 2,500 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു.
Representative Image
Representative Image
Updated on

തൃശൂർ: കോഴിഫാമിന്‍റെ മറവിൽ വൻ വ്യാജമദ്യനിർമാണം നടത്തിയ സംഘം പിടിയിൽ. കേന്ദ്രത്തിൽ നിന്ന് 15,000 കുപ്പി വ്യാജ വിദേശമദ്യവും 2,500 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു. ബിജെപി മുൻ പഞ്ചായത്ത് അംഗവും നാടക നടനുമായ ലാൽ (50), കട്ടപ്പന സ്വദേശി ലോറൻസ് ( 52) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആളൂർ വെള്ളാഞ്ചറയിൽ ലാലിന്‍റെ ഉടമസ്ഥതയിലുള്ള കോഴിഫാമിൽ നിന്നാണ് വ്യാജമദ്യം പിടിച്ചെടുത്തത്. ഫാമിൽ കോഴിത്തീറ്റയും മറ്റും സൂക്ഷിച്ചിരുന്ന മുറിയിൽ പ്രത്യേകം അറയുണ്ടാക്കിയാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്. ചാലക്കുടി ഡിവൈഎസ്പിയുടെ സ്ക്വാഡാണ് വ്യാജമദ്യം പിടിച്ചെടുത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com