
തൊടുപുഴ: അനധികൃത ഖനനം നടത്തിയെന്ന പരാതിയിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കും മകനും മരുമകനുമെതിരേ അന്വേഷണത്തിന് ഉത്തരവ്. പേരു വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസ്.
ഉടുമ്പൻചോല താലൂക്കിലെ വിവിധ വില്ലേജ് പരിധിയിലായി വർഗീസും മകനും മരുമകനും ചേർന്ന് അനധികൃതമായി പാറപൊട്ടിക്കലും മണ്ണ് കടത്തലും നടത്തുന്നുണ്ടെന്നാരോപിച്ച് കലക്റ്റർക്കാണ് പരാതി നൽകിയത്.
തുടർന്ന് പരാതി അന്വേഷിക്കാൻ കലക്റ്റർ തഹസിൽദാർമാർക്കും തഹസില്‍ദാർമാർ അതാത് വില്ലേജ് ഓഫിസർമാർക്കും നിർദേശം നൽകുകയായിരുന്നു. സിപിഎം ജില്ലാ സമ്മേളനം നടക്കുമ്പോഴും വർഗീസിനെതിരെ അനധികൃത ഖനന ആരോപണങ്ങൾ ഉയർന്നിരുന്നു.