നിയമ വിരുദ്ധമായി സ്ഥാപിച്ച ആർച്ചുകളും ബോർഡുകളും ഉടൻ നീക്കണം: ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

അപകട രഹിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ അനധികൃതമായി സ്ഥാപിച്ച ആർച്ചുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
നിയമ വിരുദ്ധമായി സ്ഥാപിച്ച ആർച്ചുകളും ബോർഡുകളും ഉടൻ നീക്കണം: ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ആർച്ചുകളും നീക്കം ചെയ്യാൻ മനുഷ്യാവകാശ കമ്മീഷൻറെ നിർദേശം . ആർച്ചുകൾ സ്ഥാപിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് പറഞ്ഞു.

അപകട രഹിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ അനധികൃതമായി സ്ഥാപിച്ച ആർച്ചുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തിൽ കർശന നിയന്ത്രണം വേണം. ഹൈക്കോടതി ഇത് സംബന്ധിച്ച് നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com