ഡോക്‌ടർമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയം; പണിമുടക്ക് തുടരുമെന്ന് ഐഎംഎ

അടിയന്തര ചികിത്സ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിർത്തിവയ്ക്കും.
ഡോക്‌ടർമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയം; പണിമുടക്ക് തുടരുമെന്ന് ഐഎംഎ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ദാരുണമായി കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎ നടത്തിവന്ന സമരം വ്യാഴാഴ്ചയും തുടരും. ഡോക്‌ടർമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധം തുടരാനുള്ള തീരുമാനം.

സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയുമാണ് ചർച്ചയിൽ പങ്കെടുത്തത്. അതേസമയം അത്യാഹിത വിഭാഗത്തെ പണിമുടക്കിൽ നിന്നും ഒഴിവാക്കും. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ചയും ഡോക്‌ടർമാർ സംസ്ഥാനത്ത് വ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു. അടിയന്തര ചികിത്സ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിർത്തിവയ്ക്കും.

സംഭവത്തിൽ കുറ്റക്കാരായ പേരിൽ മാത്യകപരമായ ശിക്ഷ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഇത്തരം പൈശാചികമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം, ആശുപത്രികളിൽ സുരക്ഷസംവിധാനങ്ങൾ ശക്തമാക്കുകയും, കസ്റ്റഡിയിലുള്ള പ്രതികളെ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോൾ സ്വീകരിക്കേണ്ട മുന്‍കരുതലുകൾ പാലിക്കപ്പെടുന്നു എന്നുള്ളവ ഉറപ്പുവരുത്തുകയും ട്രയാജ് സംവിധാനം അടിന്തരമായി നടപ്പാക്കുകയും ചെയ്യണമെന്നും ഡോക്‌ടർമാർ ആവശ്യപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com