

കെ.ബി. ഗണേഷ് കുമാർ, യദു കൃഷ്ണൻ എം.ജെ.
പത്തനാപുരം: ഗതാഗത മന്ത്കി കെ.ബി. ഗണേഷ് കുമാറിനെതിരേ രൂക്ഷമായ ആരോപണങ്ങളുമായി കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്‍റ് യദു കൃഷ്ണൻ എം.ജെ. സംസ്ഥാന മന്ത്രി കെ.ബി. ഗണേഷ്കുമാർ വാളകത്തെ കീഴൂട്ട് വീട്ടിൽ വ്യഭിചാരം നടത്തിയത് നിങ്ങൾ അറിഞ്ഞില്ലേ എന്നതുൾപ്പെടെ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള കുറിപ്പാണ് യദുകൃഷ്ണൻ ഫെയ്സ്ബുക്കിൽ പങ്കു വച്ചിരിക്കുന്നത്.
എവിടെ നിന്നോ കിട്ടിയ ഒരു സ്ക്രീൻ ഷോട്ടിന്‍റെ പേരിൽ ഒരു എംഎൽഎക്കെതിരേ വാർത്ത നൽകിയ മാധ്യമങ്ങളും കേസെടുത്ത പൊലീസും ഇതൊന്നും കാണുന്നതായി ഭാവിക്കുന്നില്ലല്ലോ എന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. താൻ തുറന്നു പറഞ്ഞതിന്‍റെ പേരിൽ മന്ത്രി തനിക്കെതിരേ കേസെടുക്കുന്നുവെങ്കിൽ എടുക്കട്ടെ എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിച്ചിരിക്കുന്നത്. വിഷയത്തിൽ കെ.ബി. ഗണേഷ് കുമാറോ ഇടതുപക്ഷമോ ഇതു വരെ പ്രതികരിച്ചിട്ടില്ല.
കുറിപ്പ് വായിക്കാം-
എവിടെ നിന്നോ കിട്ടിയ ഒരു സ്ക്രീൻ ഷോട്ടിന്‍റെ പേരിൽ ഒരു എം എൽ എ ക്കെതിരെ വാർത്ത നൽകിയ മാധ്യമങ്ങളും കേസ്സെടുത്ത പോലീസും ഇതൊന്നും കണ്ടതായി ഭാവിക്കുന്നില്ലല്ലൊ.....
1. സംസ്ഥാന മന്ത്രി കെ ബി ഗണേഷ് കുമാർ വാളകത്തെ കീഴൂട്ട് വീട്ടിൽ വ്യഭിചാരം നടത്തിയത് നിങ്ങൾ അറിഞ്ഞില്ലെ ?
2. ഭാര്യ ആ അവിഹിതം കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ ?
3. ഭാര്യ സ്വന്തം മൊബൈലിൽ തെളിവുകൾ ശേഖരിച്ചത് അറിഞ്ഞില്ലെ ?
4. ഭാര്യയുടെ മൊബൈൽ മന്ത്രി കൈക്കലാക്കാൻ ശ്രമിച്ചത് നിങ്ങൾ അറിഞ്ഞില്ലെ?
5. ഭാര്യയെ മന്ത്രിയുടെ നിർദ്ദേശാനുസരണം പേഴ്സണൽ സ്റ്റാഫ് മർദ്ദിച്ചത് നിങ്ങൾ അറിഞ്ഞില്ലെ?
4. ഭാര്യ, പോലീസിന്‍റെ ടോൾ ഫ്രീ നമ്പറിൽ പരാതി നൽകിയത് നിങ്ങൾ മുക്കിയില്ലെ?
5. കീഴൂട്ട് വീട്ടിലെത്തിയ പോലീസിനെ മന്ത്രിഭാര്യ അവിഹിതത്തിന്‍റെ തെളിവുകൾ നൽകിയത് നിങ്ങളറിഞ്ഞില്ലെ ?
6. മന്ത്രിഭാര്യക്ക് പരിക്കേറ്റിട്ടും പോലീസ് ഒരു നടപടിയും സ്വീകരിക്കാഞ്ഞതെന്തേ ?
7. 112 ൽ നൽകിയ പരാതിയുടെ അവസ്ഥ എന്തായി എന്ന് ആരെങ്കിലും തിരക്കിയോ?
ചുരുക്കത്തിൽ, ഒരു മന്ത്രി സ്വന്തം വീട്ടിൽ അവിഹിതബന്ധത്തിൽ ഏർപ്പെട്ടിട്ട്, ഭാര്യ കൈയോടെ പൊക്കിയിട്ട്, പോലീസിൽ പരാതി നൽകിയിട്ട്, ഭാര്യയെ കൈയേറ്റം ചെയ്തിട്ട് ഈ നാട്ടിൽ ഒരു നടപടിയുമില്ലെ ? ഇതെന്ത് നീതി ?
(ഞാൻ വളച്ചുകെട്ടില്ലാതെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത് തെറ്റെങ്കിൽ മന്ത്രി എനിക്കെതിരെ കേസ്സെടുപ്പിക്കട്ടെ; വെല്ലുവിളിയായി കരുതിയാലും ബുദ്ധിമുട്ടില്ല......)