കൊച്ചി: അങ്കമാലി പുളിയനത്ത് വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു. പുളിയനം സ്വദേശി എച്ച്. ശശിയാണ് ജീവനൊടുക്കിയത്. വീടിന് തീയിട്ടതിനെ തുടർന്ന് അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ശശിയുടെ ഭാര‍്യ സുമി തീപ്പൊള്ളലേറ്റ് മരിച്ചു.
വീടിനകത്ത് ഗ‍്യാസ് സിലിണ്ടറിന്‍റെ പൈപ്പ് തുറന്നുവച്ചാണ് തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെയും എറണാകുളത്തെ സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ‍്യതയെ തുടർന്ന് ജീവനൊടുക്കുന്നുവെന്ന് വ‍്യക്തമാകുന്ന ശശിയുടെ ആത്മഹത‍്യ കുറിപ്പ് കണ്ടെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.