വിവിധ പരിപാടികളുടെ സംയുക്ത ഉദ്ഘാടനം നടന്നു

വിവിധ പരിപാടികളുടെ സംയുക്ത ഉദ്ഘാടനം നടന്നു

Published on

കോലഞ്ചേരി: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വടവുകോട് ബ്ലോക്ക്തല ഉദ്ഘാടനവും, തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ തിരുവാതിര ഞാറ്റുവേല ചന്ത, കർഷകഗ്രാമസഭ എന്നിവയുടെ സംയുക്ത ഉദ്ഘാടനം നടന്നു.

തിരുവാണിയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് വൈസ് പ്രസിഡൻ്റ് ഷീജ വിശ്വനാഥിൻ്റെ അദ്ധ്യക്ഷതയിൽ കുന്നത്തുനാട് എം എൽ എ അഡ്വ.പി.വി ശ്രീനിജിനാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം ബേബി വർഗീസ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സിന്ധു കൃഷ്ണകുമാർ,പഞ്ചായത്ത് അംഗങ്ങളായ സുരേഷ് എൻ.ടി.എബിൻ വർഗീസ്, ഷൈനി ജോയി, പൂതൃക്ക കൃഷി അസിസ്റ്റൻഡ് ഡയറക്ടർ മിനി .എൻ പിള്ള, കൃഷി ഓഫീസർ വർഷ ബാബു എന്നിവർ സംസാരിച്ചു.

logo
Metro Vaartha
www.metrovaartha.com