
സ്കൂൾ ബസിൽ കയറ്റാത്ത സംഭവം: വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും വിശദീകരണം തേടി
മലപ്പുറം: മലപ്പുറം ചേലേമ്പ്രയിൽ കുഞ്ഞിനെ സ്കൂൾ ബസിൽ കയറ്റാത്ത സംഭവത്തിൽ സ്കൂൾ മാനേജ്മെന്‍റിനോട് വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും.
സ്കൂൾ ബസ് ഫീസ് അടയ്ക്കാൻ വൈകിയതിനെ തുടർന്നായിരുന്നു കുഞ്ഞിനെ ബസിൽ കയറ്റാതെയിരുന്നത്. ലഭിക്കാനുളള ഫീസ് ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് ചെയ്തതെന്നും ബസിൽ കയറ്റാതിരുന്നിട്ടില്ലെന്നുമാണ് സ്കൂൾ മാനേജ്മെന്‍റ് മറുപടി നൽകിയത്.
കുഞ്ഞിനൊപ്പം ഉണ്ടായിരുന്നവർ സ്വമേധയാ പിൻമാറുകയായിരുന്നുവെന്നും സ്കൂൾ മാനേജ്മെന്‍റ് വിശദീകരണം നൽകി.