
പൃഥിരാജ്
file image
കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. മാര്‍ച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസില്‍ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. ഈ മാസം 30നകം മറുപടി നൽകാനാണ് നിർദേശം.
ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍ സഹനിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തല്‍. നിർമാണ് കമ്പനി എന്ന പേരിൽ വാങ്ങിയ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്നത്.
വിശദീകരണം ചോദിച്ചിരിക്കുന്ന 3 സിനിമകളും എമ്പുരാൻ വിവാദത്തിന് മുമ്പ് 2022 ല്‍ പുറത്തിറങ്ങിയവയാണ്. കഴിഞ്ഞവർഷവും ആദായനികുതി വകുപ്പ് പൃഥ്വിരാജിന്‍റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. മാസങ്ങളായി നടക്കുന്ന ആദായ നികുതി വിഭാഗത്തിന്‍റെ നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടിയെന്ന് ആദായനികുതി വിഭാഗം വ്യക്തമാക്കി.