കേരളത്തിൽ നിന്നും 11 പേർക്ക് പൊലീസ് മെഡൽ

1,090 പൊലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ സേവന മെഡലുകള്‍
independence day: 11 kerala police medal announced

കേരളത്തിൽ നിന്നും 11 പേർക്ക് പൊലീസ് മെഡൽ

Updated on

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ കേന്ദ്ര, സംസ്ഥാന സേനകളിലെ 1,090 പൊലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ സേവന മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ 11 പേര്‍ക്ക് പുരസ്‌കാരമുണ്ട്. രാജ്യത്താകെ 233 പേര്‍ക്ക് ധീരതയ്ക്കുള്ള മെഡൽ (ജിഎം), 99 പേര്‍ക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ (പിഎസ്എം), 758 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡൽ (എംഎസ്എം) ലഭിച്ചു.

ഇതിൽ ഫയർ, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, കറക്ഷണൽ സർവീസസ് ഉദ്യോഗസ്ഥർക്കുള്ള മെഡലുകളും ഉൾപ്പെടുന്നതായി മന്ത്രാലയം അറിയിച്ചു. പൊലീസ് സേനയില്‍ 89 അവാര്‍ഡുകളാണ് ഇത്തവണയുള്ളത്. അഗ്‌നിരക്ഷാ സേനയ്ക്ക് നാലും സിവില്‍ ഡിഫന്‍സ് & ഹോം ഗാര്‍ഡ് സര്‍വീസിന് മൂന്നും കറക്ഷണല്‍ സര്‍വീസിന് രണ്ടും അവാര്‍ഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും 11 പേര്‍ക്കാണ് പുരസ്‌കാരം. എസ്.പി അജിത് വിജയന് വിശിഷ്ടസേവനത്തിനുള്ള മെഡല്‍ ലഭിക്കും. 10 പേര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം നേടി.

കേരളത്തിൽ നിന്നും മെഡലിനു അർഹരായവർ:

  • ശ്യാംകുമാര്‍ വാസുദേവന്‍ പിള്ള, പൊലീസ് സൂപ്രണ്ട്

  • രമേഷ് കുമാര്‍ പരമേശ്വര കുറുപ്പ് നാരായണക്കുറുപ്പ്, പൊലീസ് സൂപ്രണ്ട്

  • പേരയില്‍ ബാലകൃഷ്ണന്‍ നായര്‍, അഡിഷണല്‍ പൊലീസ് സൂപ്രണ്ട്

  • പ്രവി ഇവി, അസിസ്റ്റന്‍റ് കമാന്‍ഡന്‍റ്

  • പ്രേമന്‍ യു, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്

  • മോഹനകുമാര്‍ രാമകൃഷ്ണ പണിക്കര്‍, ഹെഡ് കോണ്‍സ്റ്റബിള്‍

  • സുരേഷ് ബാബു വാസുദേവന്‍, ഡെപ്യൂട്ടി കമാന്‍ഡന്‍റ്

  • രാമദാസ് ഇളയടത്ത് പുത്തന്‍വീട്ടില്‍, ഇന്‍സ്‌പെക്ടര്‍

  • എസ് എംടി സജിഷ കെ പി, ഹെഡ് കോണ്‍സ്റ്റബിള്‍, കേരളം

  • എസ് എംടി ഷിനിലാല്‍ എസ്എസ്, ഹെഡ് കോണ്‍സ്റ്റബിള്‍

- എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹത നേടിയത്. ജീവനും സ്വത്തും രക്ഷിക്കുന്നതിലോ കുറ്റകൃത്യങ്ങൾ തടയുന്നതിലോ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലോ കാണിക്കുന്ന അപൂർവ ധീരതയ്ക്കാണ് ധീരതയ്ക്കുള്ള മെഡൽ നൽകുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com