രാഷ്ട്രപതിയുടെ പൊലീസ് മെഡില്‍: കേരളത്തില്‍ നിന്ന് 10 പേര്‍ക്ക്

independence day President's Medal for 10 kerala policeman
രാഷ്ട്രപതിയുടെ പൊലീസ് മെഡില്‍: കേരളത്തില്‍ നിന്ന് 10 പേര്‍ക്ക്
Updated on

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡില്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് പത്തുപേര്‍ക്കാണ് മെഡല്‍ ലഭിക്കുക. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനാണ്. സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ 9 പേര്‍ക്കാണ്. കേരള പൊലീസ് അക്കാഡമിയിലെ ടെക്‌നിക്കല്‍ ആന്‍റ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റഡീസിലെ അസിസ്റ്റന്‍റ് ഡയറക്ടറായ എസ്പി എസ്. നജീബ്, മലപ്പുറം അഡീഷണല്‍ എസ്പി ഫിറോസ് എം. ഷഫീഖ്, എറണാകുളം അസിസ്റ്റന്‍റ് കമ്മീഷണര്‍ പി. രാജ്കുമാര്‍, കൊല്ലം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ എ. പ്രതീപ്കുമാര്‍, ഗുരുവായൂര്‍ ഡിവൈഎസ്പി ടി.എസ്. സിനോജ്, തിരുവനന്തപുരം സ്‌പെഷ്യല്‍ ബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഇന്‍സ്‌പെക്ടര്‍ എം.കെ. ശ്രീകുമാര്‍, ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എസ്‌ഐ എസ്.എല്‍. രാജേഷ്‌കുമാര്‍, കോഴിക്കോട് സിറ്റി എസ്‌ഐ ഒ. മോഹന്‍ദാസ്, ഇടുക്കി കരിമണല്‍ എസ്‌ഐ സി.ആര്‍. സന്തോഷ് എന്നിവര്‍ക്കാണ് സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com