രാജ്യത്ത് ഇന്ത്യ മുന്നണി അധികാരത്തിൽ വരും: കെ.എൻ.എ. ഖാദർ

മുന്നണി അധികാരത്തിൽ എത്താൻ എൽ ഡി എഫ് പിന്തുണക്കുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലന്നും കെ എൻ എ ഖാദർ കൂട്ടിച്ചേർത്തു
രാജ്യത്ത് ഇന്ത്യ മുന്നണി അധികാരത്തിൽ വരും: കെ.എൻ.എ. ഖാദർ

കോതമംഗലം: രാജ്യത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തുന്നതിനുള്ള രാഷ്ടീയ സാഹചര്യമാണ് നിലവിലുള്ളതെന്ന് കെ എൻ എ ഖാദർ. എക്സ് എംഎൽഎ ഈ തെരഞ്ഞെടുപ്പിൽ രാജ്യത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തുന്നതിനുള്ള രാഷ്ടീയ സാഹചര്യമുണ്ടന്ന് കെ എൻ എ ഖാദർ പറഞ്ഞു. മുന്നണി അധികാരത്തിൽ എത്താൻ എൽ ഡി എഫ് പിന്തുണക്കുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലന്നും കെ എൻ എ ഖാദർ കൂട്ടിച്ചേർത്തു.

രാജ്യത്ത് കലങ്ങളായി രാജ്യത്ത് നിലവിലുണ്ടായിരുന്ന മതേതരത്വവും ജനാധിപത്യ അവകാശങ്ങളും ഇല്ലാതാക്കുന്ന നടപടിയാണ് മോദി സർക്കാരും ബി ജെ പിയും നടത്തി വരുന്ന തെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലത്തിലെ അടിവാട് ടൗണിൽ ഇടുക്കി പാർലമെന്റ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കെ എൻ എ ഖാദർ.

പല്ലാരിമംഗലം മണ്ഡലം യുഡിഎഫ് ചെയർമാൻ ഇബ്രാഹിം കവല അധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം, കെ പി ബാബു ,ഷമീർ പനക്കൽ ,ഇബ്രാഹിം കവലയിൽ,പി.കെ. മൊയ്തു, പി എം സിദ്ധീഖ്, കെ.ഇ കാസിം,കെ. കെ. അഷ്റഫ് ,ടി. എം. അമീൻ, ഷൗക്കത്ത് എം.പി,

കെ.എം. ഷംസുദ്ധീൻ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സുബൈർ ഓണമ്പിള്ളി,അൻസാർ മുണ്ടാട്ട്, എം.എം. അലിയാർ, പി.എം. യൂസഫ്, കെ.ജെ.ബോബൻ, അബ്ബാസ് കൊടത്താപ്പിള്ളി, നിസാ മോൾ ഇസ്മായിൽ, കെ.എം. മൈതീൻ ഷാജിമോൾ റഫീക്ക്, അഷിദ അൻസാരി, ഷിബി ബോബൻ, അലി അൾട്ടിമ എന്നിവർ സംസാരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com