
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വ്യാപകമായി ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്‍ പണിമുടക്കുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. അത്യാഹിതവിഭാഗം മാത്രമാവും പ്രവർത്തിക്കുക. സ്വകാര്യ/ സർക്കാർ ആശുപത്രികളുടെ ഒപി വിഭാഗങ്ങൾ പ്രവർത്തിക്കില്ല. അടിന്തര ശസ്ത്രക്രിയകൾ നടക്കും. ഡെന്ൽറ ക്ലനിക്കുകൾ അടഞ്ഞുകിടക്കും.
സ്വകാര്യ മെഡിക്കൾ കോളെജുകളിൽ അത്യാഹിക വിഭാഗവും അടിയന്തര ശസ്ത്രക്രിയ വിഭാഗവും മാത്രമേ പ്രവർത്തിക്കു. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ, കേരള ഗവ. സ്‌പെഷ്യലിസ്റ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നിവരും സമരത്തിൽ പങ്കെടുക്കും.