

സി.പി. രാധാകൃഷ്ണൻ
തിരുവനന്തപുരം: ദ്വദിന സന്ദർശനത്തിന്‍റെ ഭാഗമായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഡിസംബർ 29ന് വൈകിട്ട് തിരുവനന്തപുരത്തെത്തും. ശേഷം രാത്രി 7.20ന് പാളയം എൽഎംഎസ് കോംപൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ‍്യാഥിയായി പങ്കെടുക്കും. ലോക്ഭവനിലാണ് അദ്ദേഹത്തിന് താമസമൊരുക്കിയിരിക്കുന്നത്.
ഡിസംബർ 30ന് ശിവഗിരിയിൽ വച്ച് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം മാർ ഇവാനിയോസ് കോളെജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യും. ശേഷം ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് മടങ്ങും.