'ആദ്യം ഏഴു ജയിക്കണം, എന്നിട്ട് 10'; ഇന്ദ്രന്‍സിന് വീണ്ടും പഠനക്കുരുക്ക്

നാലാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് അദ്ദേഹം ആദ്യം അറിയിച്ചിരുന്നത്.
indrans 10th equivalent exam latest update
indrans 10th equivalent exam latest update

തിരുവനന്തപുരം: ജീവിത സാഹചര്യം മൂലം സ്‌കൂള്‍ പഠനം മുടക്കിയ നടന്‍ ഇന്ദ്രന്‍സിന്‍റെ പത്താം ക്ലാസ് തുല്യതാ പഠനത്തിനും കുരുക്ക്. എഴാം ക്ലാസ് ജയിച്ചാലേ പത്താം ‍ക്ലാസ് തുല്യതാ പരീക്ഷ എഴുതാനാവൂ എന്ന സാക്ഷരതാ മിഷന്‍റെ ചട്ടമാണ് ഇപ്പോഴത്തെ പ്രശ്‌നം. അതിനാല്‍ ഇന്ദ്രന്‍സ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കേണ്ടിവരും. അതിനു ശേഷമെ പത്തില്‍ പഠിക്കാനാവൂ.

നാലാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രന്‍സിന്‍റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പ്രൊഫ. എജി ഒലീന പറയുന്നു. എന്നാല്‍, ഏഴ് ജയിച്ചതിന്‍റെ രേഖയില്ലാത്തതാണ് പഠനത്തിന് തടസമായത്.

ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന നവകേരള സദസിന്‍റെ ചടങ്ങില്‍ പങ്കെടുക്കവേയൊണ് തുടര്‍പഠനത്തിന് താൽപര്യമുള്ളതായി ഇന്ദ്രന്‍സ് അറിയിച്ചത്. പിന്നീട് പത്താം ക്ലാസിലേക്കുള്ള അപേക്ഷ കൈമാറുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com