കുസാറ്റില്‍ രണ്ടാഴ്ചത്തെ ഇന്‍ഡക്ഷന്‍ പ്രേഗ്രാം ആരംഭിച്ചു

ടിസിഎസ് കേരളയുടെ വൈസ് പ്രസിഡന്റും ഡെലിവറി സെന്റര്‍ ഹെഡുമായ ദിനേശ് പി തമ്പി ചടങ്ങില്‍ മുഖ്യാതിഥിയായി
കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ അഡ്മിഷന്‍ നേടിയ എംബിഎ വിദ്യാര്‍ത്ഥികള്‍ക്കുള്ള രണ്ടാഴ്ചത്തെ ഇന്‍ഡക്ഷന്‍ പ്രേഗ്രാം  ലോകനാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്യുന്നു
കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ അഡ്മിഷന്‍ നേടിയ എംബിഎ വിദ്യാര്‍ത്ഥികള്‍ക്കുള്ള രണ്ടാഴ്ചത്തെ ഇന്‍ഡക്ഷന്‍ പ്രേഗ്രാം ലോകനാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസില്‍ (എസ്എംഎസ്) അഡ്മിഷന്‍ നേടിയ എംബിഎ വിദ്യാര്‍ത്ഥികള്‍ക്കുള്ള രണ്ടാഴ്ചത്തെ ഇന്‍ഡക്ഷന്‍ പ്രേഗ്രാം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോകനാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.

ടിസിഎസ് കേരളയുടെ വൈസ് പ്രസിഡന്റും ഡെലിവറി സെന്റര്‍ ഹെഡുമായ ദിനേശ് പി തമ്പി ചടങ്ങില്‍ മുഖ്യാതിഥിയായി. എസ്എംഎസ് ഡയറക്ടര്‍ ഡോ. ജഗതി രാജ് വി.പി., അദ്ധ്യക്ഷനായ ചടങ്ങില്‍ ഫാക്കല്‍റ്റി ഓഫ് സോഷ്യല്‍ സ്റ്റഡീസ് ഡീന്‍ ഡോ. സാം തോമസ്., കുസാറ്റ് അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് ദീപക് അസ്വാനി, എസ്എംഎസ് അലുമിനി അസോസിയേഷന്‍ പ്രസിഡന്‍റ് ബൈജു അമ്പാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടാഴ്ച നീളുന്ന പരിശീലനത്തില്‍ ഹാന്‍ഡ്‌സ് ഓണ്‍ സിമുലേഷന്‍ ട്രെയിനിങ്, ഔട്ട് ബോണ്ട് ട്രെയിനിങ്, പ്രൊഫഷണല്‍ എക്‌സലന്‍സ് ട്രെയിനിങ് തുടങ്ങിയവ ഉള്‍പ്പെടുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com