കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്നു; അമ്മ കുറ്റക്കാരി

ശരണ്യയുടെ ആൺസുഹൃത്തും രണ്ടാം പ്രതിയുമായി വലിയന്നൂരിലെ നിധിനെ വെറുതെവിട്ടു
infant murder case mother sharanya found guilty

കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്നു; അമ്മ കുറ്റക്കാരി

Updated on

കണ്ണൂർ: കണ്ണൂർ തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് കെ.എൻ. പ്രശാന്താണ് വിധി പറഞ്ഞത്. ശരണ്യയുടെ ആൺസുഹൃത്തും രണ്ടാം പ്രതിയുമായി വലിയന്നൂരിലെ നിധിനെ വെറുതെവിട്ടു.

കണ്ണൂർ തയ്യിൽ കൊടുവള്ളി ശരണ്യ മകൻ വിയാനെ(ഒന്നര) കൊന്നുവെന്നാണ് കേസ്.‌‌ നിധിനൊപ്പം ജീവിക്കാനായി മകനെ ഒഴിവാക്കാൻ രാത്രി കടലിലെറിഞ്ഞെന്നാണ് കേസ്. 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വാദിഭാഗത്തിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു.രമേശനാണ് ഹാജരായത്.

കാമുകനൊത്ത് സുഖജീവിതം നയിക്കാനാണു ശരണ്യ കൃത്യം നടത്തിയതെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഒന്നര വയസ്സുകാരൻ വിയാനെ കാണാതായതും തിരച്ചിലിൽ കടപ്പുറത്തു മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ അകന്നുകഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടു. മാസങ്ങൾക്ക് ശേഷം ഭർത്താവ് വീട്ടിലെത്തിയ ദിവസമാണ് കൊല ആസൂത്രണം ചെയ്തത്. കുറ്റം പ്രണവിൽ ചുമത്തിയ ശേഷം, കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി.

2 ദിവസം തുടർച്ചയായി ചോദ്യം ചെയ്തശേഷമാണ് ശരണ്യ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ കാണാതായപ്പോൾ ശരണ്യ ധരിച്ച വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യമുണ്ടായതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കല്ലിൽ ശക്തിയായി തലയിടിച്ചുണ്ടായ പരുക്കാണു കുഞ്ഞിന്റെ മരണകാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com