പാക്കിസ്ഥാനു വേണ്ടി വിവരം ചോർത്തിയ കേസ്; വ്ളോഗർ കേരളത്തിലെത്തിയത് സര്‍ക്കാരിന്‍റെ ക്ഷണപ്രകാരം

ടൂറിസം വകുപ്പ് സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സർമാരെ ഉപയോഗിച്ച് പ്രമോഷൻ നടത്താൻ തയാറാക്കിയ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉൾപ്പെടുന്നു
Information leak case in Pakistan; Vlogger arrives in Kerala at government's invitation

വ്ളോഗർ ജ്യോതി മല്‍ഹോത്ര

Updated on

തിരുവനന്തപുരം: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തിൽ അറസ്റ്റിലായ ഹരിയാനയിൽനിന്നുള്ള വ്ളോഗർ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷണപ്രകാരം. ടൂറിസം വകുപ്പിന്‍റെ പ്രമോഷനു വേണ്ടിയാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന് വ്യക്തമാകുന്ന വിവരാവകാശ രേഖ പുറത്ത് വന്നു.

ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സർമാരെ ഉപയോഗിച്ച് പ്രമോഷൻ നടത്തുന്നതിനു വേണ്ടി തയാറാക്കിയ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയുടെ പേരുമുണ്ട്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്‍റെ ചെലവില്‍ യാത്ര ചെയ്തതെന്നാണ് വ്യക്തമാകുന്നത്.

2024 ജനുവരി മുതല്‍ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷന്‍ നടത്തിയ വ്‌ളോഗര്‍മാരുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com