പ്രചരിക്കുന്ന വാർത്തകൾ തെറ്റ്: ഇന്നസെന്‍റിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു: വിശദീകരണവുമായി ആശുപത്രി

അഞ്ച് മണിക്കു പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ആശുപത്രി അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
പ്രചരിക്കുന്ന വാർത്തകൾ തെറ്റ്: ഇന്നസെന്‍റിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു: വിശദീകരണവുമായി ആശുപത്രി

കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്‍റിന്‍റെ ആരോഗ്യനിലയിൽ മാറ്റമൊന്നുമില്ലെന്നു ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. അഞ്ച് മണിക്കു പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ആശുപത്രി അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അത്യാഹിത വിഭാഗത്തിൽ എക്മോ സപ്പോർട്ടോടെയാണ് അദ്ദേഹം കഴിയുന്നത്. സോഷ്യൽ മീഡിയകളിലടക്കം വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്നു മാർച്ച് മൂന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com