
ആലുവ: പാർലമെന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കലാശകൊട്ട് പകർത്താൻ സംസ്ഥാനത്ത് ഒട്ടാകെ പ്രധാന കേന്ദ്രങ്ങളിൽ ഡ്രോൺ ക്യാമറ ഉപയോഗിക്കാൻ പൊലീസിന് നിർദേശം. തെരഞ്ഞെടുപ്പിന്‍റെ കാലാശകൊട്ടിനിടയിൽ പലയിടങ്ങളിലും വിവിധ രാഷ്ട്രീയ കക്ഷികൾ തമ്മിൽ കൂട്ടതല്ല് പതിവാണ്.
ഇത് നിരീക്ഷിക്കുന്നതിനും, നടപടി സ്വീകരിക്കുന്നതിനുമായാണ് ഇക്കുറി പൊലീസ് ഡ്രോൺ ക്യാമറകളെ ആശ്രയിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്ന ബാധ്യത പ്രദേശങ്ങളിൽ അവശ്യത്തിന് ഡ്രോൺ ക്യാമറകൾ സജ്ജീകരിക്കണം എന്ന് അറിയിപ്പുണ്ട്. ഇതിനാൽ ഡ്രോൺ ക്യാമറകൾ കൈവശമുള്ള ഫോട്ടോഗ്രാഫർമാരെ തിരഞ്ഞ് ഇറങ്ങിയിരിക്കുകയാണ് പൊലീസ്.
ഇതിനിടെ കാലാശകൊട്ട് നടക്കുന്ന പ്രധാന സ്ഥലങ്ങളിൽ രാഷ്ട്രീയ കക്ഷികൾക്ക് സമയക്രമം നിശ്ചയിച്ച് പ്രചരണം നടത്താനും ആലോചനയുണ്ട്. 24 ന് വൈകീട്ട് 5 മണിവരെയാകും പരസ്യ പ്രചരണം അവസാനിപ്പിക്കാനുള്ള സമയം.