മാധ്യമപ്രവർത്തകയെ അപമാനിച്ചു; സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്

സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ മാപ്പ് പറഞ്ഞെങ്കിലും പരാതിയുമായി മുന്നോട്ട് പോവാനായിരുന്നു മാധ്യമ പ്രവർത്തകയുടെ തീരുമാനം
സുരേഷ് ഗോപി
സുരേഷ് ഗോപിfile
Updated on

കൊച്ചി: മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്. ഈ മാസം 18ന് മുമ്പ് ഹാജരാകണമെന്ന് നടക്കാവ് പൊലീസിന്റെ നോട്ടീസ്.

ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. അപ്പോള്‍ തന്നെ സുരേഷ് ഗോപിയുടെ കൈതട്ടി മാറ്റിയ മാധ്യമപ്രവര്‍ത്തക പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പിന്നാലെ സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ മാപ്പ് പറഞ്ഞെങ്കിലും പരാതിയുമായി മുന്നോട്ട് പോവാനായിരുന്നു മാധ്യമ പ്രവർത്തകയുടെ തീരുമാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com