
ന്യൂഡൽഹി: മലപ്പുറത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച പരിപാടിയിൽ ഹമാസ് മുൻ മേധാവി ഖാലിദ് മഷാൽ വെർച്വലായി പങ്കെടുത്ത സംഭവം ആശങ്കാജനകമെന്ന് ഇന്‍റലിജൻസ് വൃത്തങ്ങൾ. പരിപാടി പൂർണമായി റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും ഇന്‍റലിജൻസ് ഏജൻസി അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ചയായിരുന്നു ജമാ അത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചത്. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ വെർച്വലായി പരിപാടിയിൽ പങ്കെടുക്കാനിരുന്നതാണ്. എന്നാൽ, ഹനിയയ്ക്ക് അതിനു സാധിച്ചിരുന്നില്ല.
"ഹമാസിനെ ഇന്ത്യയിൽ നിരോധിച്ചിട്ടില്ല. ഹമാസ് നേതാക്കളാരും ഇന്ത്യയ്ക്കെതിരേ സംസാരിച്ചിട്ടുമില്ല. എങ്കിലും എല്ലാ സാധ്യതകളുമുണ്ട്. രാജ്യത്തിനെതിരായ യുദ്ധക്കുറ്റം ചുമത്തണമോ എന്നതടക്കം പരിശോധിക്കും''- മുതിർന്ന ഇന്‍റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇസ്രയേൽ- ഹമാസ് സംഘർഷത്തിൻ ഇന്ത്യയ്ക്ക് നിഷ്പക്ഷ നിലപാടല്ലെന്നും എല്ലാം വിലയിരുത്തിയശേഷമാകും നടപടിയെന്നും അദ്ദേഹം.