കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ബസുകൾ ചൊവ്വാഴ്ച മുതൽ പണിമുടക്കും

തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിലും പിഴയിലും പ്രതിഷേധിച്ചാണ് സമരം
Inter-state buses from Kerala to go on strike from Tuesday

കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ബസുകൾ ചൊവ്വാഴ്ച മുതൽ പണിമുടക്കും

Updated on

കൊച്ചി: കേരളത്തിൽനിന്നുള്ള അന്തർസംസ്ഥാന ബസുകൾ സമരത്തിലേക്ക്. ചൊവ്വാഴ്ച മുതൽ സർവീസ് നിർത്തിവെക്കും. കേരളത്തിൽനിന്ന് ബെംഗളൂരൂവിലേക്കും, ചെന്നൈയിലെക്കുമടക്കം സർവീസ് നടത്തുന്ന സ്ലീപർ, സെമി സ്ലീപർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവെക്കുന്നത്.

തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിലും പിഴയിലും പ്രതിഷേധിച്ചാണ് സമരം. ചൊവ്വാഴ്ച വൈകിട്ട് 6 മണി മുതൽ സർവീസ് നിർത്തിവെക്കാനാണ് തീരുമാനമെന്ന് ലക്ഷ്വറി ബസ് ഓണഴ്‌സ് അസോസിയേഷൻ അറിയിച്ചു.

അഖിലേന്ത്യ പെർമിറ്റ് ഉണ്ടായിട്ടും തമിഴ്‌നാട്ടിലും കർണാടകയിലും അന്യായമായി നികുതിയാണ് ചുമത്തുന്നതെന്നും, വാഹനം പിടിച്ചെടുത്ത് പിഴ ഈടാക്കുകയാണെന്നും ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷൻ ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com