ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര പുരാവസ്തു കടത്ത്; രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവച്ച് വ്യവസായി

ചെന്നിത്തല പറഞ്ഞ വിദേശ വ്യവസായിയുടെ മൊഴി എസ്ഐടി രേഖപ്പെടുത്തി
international antique smuggling behind the gold heist businessman statement recorded

ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര പുരാവസ്തു കടത്ത്; രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല നടയും ദ്വാരപാലക ശിൽപ്പങ്ങളും.

Updated on

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ അഞ്ഞൂറ് കോടിയുടെ പുരാവസ്തു കടത്താണെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവച്ച് വ്യവസായി.

ചെന്നിത്തല പറഞ്ഞ വിദേശ വ്യവസായിയുടെ മൊഴി എസ്ഐടി രേഖപ്പെടുത്തി. പുരാവസ്തു കടത്ത് സംഘത്തേക്കുറിച്ചുള്ള വിവരങ്ങൾ വ്യവസായി കൈമാറിയതായാണ് വിവരം.

ചൊവ്വാഴ്ചയാണ് മൊഴി രേഖപ്പെടുത്തിയത്. സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 500 കോടിയുടെ പുരാവസ്തു കടത്താണെന്നും ഇതിനെക്കുറിച്ച് മലയാളി വ്യവസായിക്കറിയാമെന്നുമായിരുന്നു രമേശ് ചെന്നിത്തല അന്വേഷണ സംഘത്തെ അറിയിച്ചത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം വ്യവസായിയുടെ മൊഴി രേഖപ്പെടുത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com