'രക്ഷാപ്രവർത്തന' പ്രസ്താവന; മുഖ്യമന്ത്രിക്കെതിരേ അന്വേഷണത്തിന് കോടതി ഉത്തരവ്

നവകേരളസദസിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന
investigation against cm pinarayi vijayan
'രക്ഷാപ്രവർത്തന' പ്രസ്താവന; മുഖ്യമന്ത്രിക്കെതിരേ അന്വേഷണത്തിന് കോടതി ഉത്തരവ്
Updated on

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത് രക്ഷാപ്രവർത്തനമാണെന്ന പ്രസ്താവനയിലാണ് അന്വേഷണത്തിന് ഉത്തരവ്. നവകേരളസദസിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന.

എറണാകുളം സെൻട്രൻ പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് എറണാകുളം സിജെഎം കോടതി ഉത്തരവിട്ടത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് കോടതി ഉത്തരവ്. മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്നായിരുന്നു പരാതി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com