
സിദ്ധാർഥന്‍റെ മരണം; സർവകലാശാലയുടെ ആഭ്യന്തര അന്വേഷണം മാർച്ച് 31 നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പൂക്കോട്ട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട സർവകലാശാലയുടെ ആഭ്യന്തര അന്വേഷണം മാർച്ച് 31 നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. മെയ് 19 വരെ സമയം അനുവദിക്കണമെന്നായിരുന്നു സർവകലാശാലയുടെ ആവശ്യം.
കേസിലെ പ്രതികൾക്ക് മണ്ണുത്തി ക്യാംപസിൽ പ്രവേശനം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സിദ്ധാർഥന്‍റെ അമ്മ സമർപ്പിച്ച ഹർജിയിലാണ് നടപടി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. പ്രതികളുടെ പ്രവേശനം വിലക്കിയ ഇടക്കാല ഉത്തരവ് തുടരും.