മുൻ പൊലീസ് ഉദ്യോഗസ്ഥൻ എത്തിയത് മാധ്യമപ്രവർത്തകനെന്ന വ്യാജേന; സുരക്ഷാ വീഴ്ചയിൽ അന്വേഷണം

പുതിയ പോലീസ് മേധാവി രവദ ചന്ദ്രശേഖറിന്‍റെ ആദ്യ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍
investigation on security breach at police headquarters

സംസ്ഥാന പൊലീസ് ആസ്ഥാനത്ത് സുരക്ഷാ വീഴ്ച!

Updated on

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് വാർത്താസമ്മേളനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി. പ്രതിഷേധവുമായെത്തിയത് മുൻ പൊലീസ് ഉദ്യോഗസ്ഥനാണെന്നും ഇദ്ദേഹം പെൻഷൻ കാർഡ് ഉപയോഗിച്ചാണ് പൊലീസ് ആസ്ഥാനത്ത് കയറിയതെന്നും പൊലീസ് കണ്ടെത്തി.

ഡിജിപിയുടെ മുൻ സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ഇദ്ദേഹം അകത്തു പ്രവേശിച്ചത്. പിന്നീട് മാധ്യമപ്രവർത്തകനാണെന്ന് സ്വയം പരിചയപ്പെടുത്തി കോൺഫറൻസ് ഹാളിലും പ്രവേശിച്ചെന്നും പൊലീസിന്‍റെ കണ്ടെത്തി.

ചൊവ്വാഴ്ച (July 1) രാവിലെ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്ത രവദ ചന്ദ്രശേഖറിന്‍റെ ആദ്യ വാര്‍ത്താസമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങള്‍. പൊലീസ് ആസ്ഥാനത്തെ അഞ്ചാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു പുതിയ പൊലീസ് മേധാവിയുടെ പത്രസമ്മേളനം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെ, പ്രതിഷേധവിമായി എത്തിയ ആൾ തന്‍റെ പരാതിയിൽ നടപടിയാവശ്യപ്പെടുകയായിരുന്നു.

അദ്ദേഹം 30 വര്‍ഷം സര്‍വീസില്‍ അനുഭവിച്ച വേദനകള്‍ എന്നുപറഞ്ഞ് ചില രേഖകള്‍ ഉയര്‍ത്തിക്കാട്ടി. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും താന്‍ നേരിട്ട ദുരനുഭവത്തില്‍ പൊലീസുകാര്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. ഇതോടെ, എല്ലാം പരിഹരിക്കാമെന്ന് രവദ ചന്ദ്രശേഖര്‍ പറഞ്ഞു.

ചോദ്യത്തിൽ അസ്വാഭാവികത തോന്നിയതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് കാര്യങ്ങള്‍ ചോദിച്ചു. ഇയാള്‍ മാധ്യമപ്രവര്‍ത്തകനല്ല എന്നറിഞ്ഞതോടെ പൊലീസ് ഇടപെട്ട് ഇവിടെനിന്നു മാറ്റുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ പൊലീസുകാര്‍ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോയി. വാർത്താസമ്മേളനത്തിന് ശേഷം ഇദ്ദേഹത്തിന്‍റെ പ്രതികരണം മാധ്യമപ്രവർത്തകർ തേടിയെങ്കിലും സംസാരിക്കാൻ തയാറായില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com