തൃശൂർ പൂരം കലക്കൽ: എഡിജിപി അജിത് കുമാറിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

അന്വേഷണ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി.
Investigation report against ADGP Ajith Kumar in Thrissur Pooram disruption

എഡിജിപി അജിത് കുമാർ

file
Updated on

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിന് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. എഡിജിപിക്ക് ഗുരുതര ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അന്വേഷണ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി.

എഡിജിപി തൃശൂരിലെത്തിയത് ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായിട്ടാണെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ പൂരം മുടങ്ങിയപ്പോള്‍ ഇടപെട്ടില്ല, മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലര്‍ത്തിയില്ല, മേല്‍നോട്ടക്കുറവ് സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിറ്റി പൊലീസ് കമ്മീഷണറും ദേവസ്വത്തിലുള്ളവരും തമ്മിൽ പ്രശ്നങ്ങളുണ്ടായത് മന്ത്രി കെ. രാജൻ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ പ്രശ്നങ്ങൾ ഉണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും മന്ത്രി വിളിച്ചിട്ടും എം.ആർ. അജിത് കുമാർ ഫോൺ എടുത്തില്ലെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com